പൊളിറ്റിക്കൽ ത്രില്ലർ എട്ട് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു

author-image
athira p
Updated On
New Update

കൊച്ചി: എട്ട് സിനിമയുടെ പോസ്റ്റർ എട്ടാം തിയതി എട്ടുമണിക്ക് പ്രേക്ഷകരിലേക്കെത്തി. ആകാംക്ഷയും ട്വിസ്റ്റും അവസരോചിതമായ നർമരംഗങ്ങളുമായി ഒരു കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ പ്രേക്ഷകരിലേക്ക്. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ചാണ് അനൂപ് മേനോൻ ,അഹാനകൃഷ്ണ , സുരഭി ലക്ഷ്‌മി, ബിനു പപ്പു , മിയ ജോർജ്, ആത്മീയ രാജൻ , മെറീന മൈക്കിൾ, അപ്പാനി ശരത് , കെ എസ് പ്രസാദ് , സെന്തിൽ കൃഷ്ണ ,നിരഞ്ജ് മണിയൻപിള്ള രാജു, മാനസ രാധാകൃഷ്ണൻ , ജയകുമാർ , ഫുക്രു ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്‌തത്‌.

Advertisment

publive-image

വയലറ്റ് ഫിലിംസിൻറെ ബാനറിൽ നവാഗതനായ റോഷിൻ എ റഹ്‍മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എട്ട് നിർമ്മിച്ചിരിക്കുന്നത് മുഹ്സിന കോയാക്കുട്ടിയാണ് . അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ടിസ്റ്റുകളാൽ സമ്പന്നമാണ് ചിത്രം .

Advertisment