ജനീവ: ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ വാക്സിന്‍ 2030 ആകുന്നതോടെ പുറത്തിറക്കുമെന്ന് മൊഡേണ. യു.എസ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണ കോവിഡ് വാക്സിന്‍ വിതരണത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
/sathyam/media/post_attachments/xg0kTUlvTKax4bM2LPRM.jpg)
ക്യാന്‍സര്‍ വാക്സിന്‍ പരീക്ഷണങ്ങളില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനകം അര്‍ബുദമടക്കം നിരവധി രോഗങ്ങള്‍ക്ക് വാക്സിന്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും ദശലക്ഷക്കണക്കിനാളുകളെ മാരക രോഗങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ തരത്തിലുള്ള ട്യൂമറുകള്‍ക്കും അര്‍ബുദത്തിനും പ്രത്യേകം വാക്സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപറ്റാതെ അര്‍ബുദ സെല്ലുകളെ നശിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം കുത്തിവെപ്പിലൂടെ ശരീരത്തില്‍ പ്രവേശിപ്പിക്കുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മരുന്നില്ലാത്ത ഗുരുതര രോഗങ്ങള്‍ക്ക് പ്രതിരോധ കവചമൊരുക്കാന്‍ കഴിയുമെന്നും ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us