അത്യപൂര്‍വ ദൃശ്യം പകര്‍ത്തി ജയിംസ് വെബ്

author-image
athira p
New Update

വാഷിങ്ടണ്‍: കാസിയോപീയ എ അഥവാ കാസ് എ എന്ന ശിഷ്ട നക്ഷത്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വിശദാംശങ്ങള്‍ നാസയുടെ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ക്യാമറയില്‍ പകര്‍ത്തി.

Advertisment

publive-image

മൂന്നര നൂറ്റാണ്ടു മുമ്പ് പൊട്ടിത്തെറിച്ച ഭീമന്‍ നക്ഷത്രത്തില്‍നിന്ന് വേര്‍പെട്ട ശിഷ്ട നക്ഷത്രമാണ് കാസ് എ. നാസ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മനുഷ്യന്റെ അറിവില്‍ ഏറ്റവും വലിയ നക്ഷത്രത്തില്‍നിന്ന് ചിതറിത്തെറിച്ചതാണ് കാസ് എ. നക്ഷത്ര വിസ്ഫോടനങ്ങളെക്കുറിച്ച് ആഴത്തിലുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചംവീശാന്‍ വെബ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ക്ഷീരപഥത്തിലെ ജ്യോതിര്‍ഗോള വിസ്ഫോടന ഫലമായുണ്ടായ കാസ് എ യുടെ ദൃശ്യങ്ങളില്‍നിന്ന് നക്ഷത്രത്തിന്റെ അന്ത്യം സംഭവിച്ച വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ ഉത്ഭവിക്കപ്പെടുന്നതിനെ കുറിച്ചും ഇതില്‍നിന്ന് വിവരങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

Advertisment