New Update
വാഷിങ്ടന്‍: യുക്രെയ്ന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് രഹസ്യ രേഖകള്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമെന്ന് യുഎസ്.
Advertisment
/sathyam/media/post_attachments/F9H2PGpjGJeKoKPjPZy7.jpg)
യുക്രെയ്നു പുറമേ മധ്യേഷ്യ, ചൈന എന്നിവയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയുള്ള വിവരങ്ങള്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. അമേരിക്കയും നാറ്റോയും യുക്രെയ്നിന് നല്‍കിയ സഹായങ്ങളെക്കുറിച്ച് ഇതില്‍ പറയുന്നു.
2022 ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നില്‍ അതിക്രമിച്ചു കടന്നതിനു ശേഷം ഇതുവരെ 16,000 മുതല്‍ 17,500 വരെ റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടതായും, സിവിലിയന്‍മാര്‍ അടക്കം ആകെ മരണസംഖ്യ 2,00,000 വരെ ആകാമെന്നും പറയുന്നു.
റഷ്യ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. റഷ്യയോ റഷ്യയോട് അനുഭാവം പുലര്‍ത്തുന്നവരോ ആയിരിക്കും ഇതിനു പിന്നിലെന്നാണ് യുഎസ് വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us