ആണവ സുനാമി ഭീഷണിയുമായി ഉത്തര കൊറിയ

author-image
athira p
New Update

സോള്‍: ആണവ സുനാമി സൃഷ്ടിച്ച് ശത്രുക്കളുടെ നാവിക സേനകളെയും തുറമുഖങ്ങളെയും തകര്‍ക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ.

Advertisment

publive-image

വെള്ളത്തിനടിയിലൂടെ പോകുന്ന, ആണവായുധശേഷിയുള്ള ഡ്രോണ്‍ പരീക്ഷണം രണ്ടാമതും നടത്തിയ ശേഷമാണ് ലോകത്തോടുള്ള വെല്ലുവിളി. സുനാമി എന്നര്‍ഥമുള്ള കൊറിയന്‍ പദം "ഹെയില്‍' എന്നുപേരിട്ട ഡ്രോണ്‍, തീരത്തുനിന്നോ കപ്പലുകളില്‍നിന്നോ വിക്ഷേപിക്കാന്‍ കഴിയും.

സമുദ്രത്തിലൂടെ സഞ്ചരിച്ച് 1000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ കഴിയുമെന്നാണ് അവകാശവാദം. ഇതിന്റെ ആദ്യപതിപ്പ് കഴിഞ്ഞ മാസം പരീക്ഷിച്ചിരുന്നു. യു.എസും ദക്ഷിണ കൊറിയയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയതിന് മറുപടിയായാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം.

Advertisment