ന്യൂഡല്‍ഹി :വിഹാന്‍ എ ഐ എന്ന പേരില്‍ പ്രഖ്യാപിച്ച വികസന-പരിവര്‍ത്തന ദൗത്യത്തിലൂടെ എയര്‍ ഇന്ത്യ നേടിയത് വന്‍ നേട്ടം. പുതിയ ഭരണസമിതി സംബന്ധിച്ച അനിശ്ചിതത്വം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്ന വേളയില്‍ ലോകത്തിന്റെ മുന്‍നിരയിലേയ്ക്കെത്താന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/post_attachments/QvSXk2HzUAQMBj6o0tSn.jpg)
എല്ലാ ഫസ്റ്റ്, ബിസിനസ് ക്ലാസ് സീറ്റുകളിലും 90% ഇക്കോണമി സീറ്റുകളിലും എന്റര്‍ടെയന്‍്മെന്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ട് യാത്രികരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമായി കണക്കാക്കുന്നു. കൂടാതെ .അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള ഐ എ ടി എ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് വിജയകരമായി ഏറ്റെടുത്ത ലോകത്തിലെ ആദ്യത്തെ എയര്‍ലൈന്‍ ആയി മാറിയതും എയര്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതായി.
ബോയിംഗും എയര്‍ബസും ഉള്‍പ്പടെ 470 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡറായാണ് ഇതിനെ കണക്കാക്കുന്നത്. 11 വൈഡ് ബോഡികള്‍ ഉള്‍പ്പെടെ 36 വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് നിലവിലെ സര്‍വ്വീസ് വിപുലീകരിച്ചത്.
ഒ ടി പിയില്‍ വന്‍ നേട്ടം
കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടര്‍ന്നുകൊണ്ട് എയര്‍ ഇന്ത്യ ഓണ്‍-ടൈം പെര്‍ഫോമന്‍സില്‍ (ഒ ടി പി) മികവുണ്ടാക്കി.സമഗ്രമായ കിടയറ്റ സ്പെയേഴ്സ് ആന്റ് സപ്പോര്‍ട്ട് കരാറുകള്‍ കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമായി.
വിസ്താരയുമായും ബജറ്റ് സബ്സിഡിയറി സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുമായുള്ള ലയനവും അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്.ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളില്‍ പുതിയ മെനു പുറത്തിറക്കിയിരുന്നു.കൂടാതെ തിരഞ്ഞെടുത്ത യു എസ് ഫ്ളൈറ്റുകളില്‍ പ്രീമിയം ഇക്കോണമി സീറ്റുകളും അവതരിപ്പിച്ചിരുന്നു.
അഞ്ച് വര്‍ഷ തന്ത്രം; ആദ്യ ഘട്ടം പൂര്‍ത്തിയാക്കി
അഞ്ച് വര്‍ഷത്തെ പരിവര്‍ത്തന തന്ത്രമായിരുന്നു എയര്‍ ഇന്ത്യ സ്വീകരിച്ചത്. അടിസ്ഥാനകാര്യങ്ങളൊരുക്കുന്നതിനുള്ള ആദ്യ ഘട്ടത്തിന് ടാക്സി എന്നായിരുന്നു വിളിച്ചത്.അതിപ്പോള്‍ പൂര്‍ത്തിയാക്കി.എയര്‍ലൈനിന്റെ ലെഗസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭാവി വളര്‍ച്ചയ്ക്ക് അടിത്തറയിടുന്നതിലുമായിരുന്നു ഈ ഘട്ടം ശ്രദ്ധിച്ചത്.അടുത്ത ഘട്ടമായ എയര്‍ ഇന്ത്യ ടേക്ക് ഓഫിലേക്ക് കടന്നിരിക്കുകയാണ്്.
ടേയ്ക്ക് ഓഫ് ശരിക്കും ടേയ്ക്ക് ഓഫാകും
എയര്‍ ഇന്ത്യയെ ആഗോള വ്യോമയാന വിപണിയുടെ ഉയര്‍ന്ന ശ്രേണിയിലേക്കെത്തിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ ടേയ്ക്ക് ഓഫ് . നിലവിലെ വിമാനങ്ങളെ നവീകരിക്കാനുള്ള 400 മില്യണ്‍ ഡോളറിന്റെ പദ്ധതി, പുതിയ ഐടിയില്‍ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം, ആയിരക്കണക്കിന് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് എന്നിവയാണ് ഈ ഘട്ടം.
ഷാബി എയര്‍ക്രാഫ്റ്റ് ഇന്റീരിയറുകള്‍ എയര്‍ ഇന്ത്യയുടെ എക്കാലത്തേയും പ്രശ്‌നമായിരുന്നു. അത് പരിഹരിക്കുന്നതിനാണ് എല്ലാ വിമാനങ്ങളുംനവീകരിക്കുന്നത്.
ലെഗസി സ്റ്റാഫുകള്‍ക്കായി വേതന വര്‍ധനവ് ഉള്‍പ്പടെയുള്ളവയും ഇതില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കും. വിവിധ വകുപ്പുകളിലായി 3,800ലേറെ പുതിയ സ്റ്റാഫ് അംഗങ്ങളെയും നിയോഗിച്ചു കഴിഞ്ഞു.
പുതിയ ആറ് പുതിയ അന്താരാഷ്ട്ര റൂട്ടുകള്‍
എയര്‍ലൈന്‍ ആറ് പുതിയ അന്താരാഷ്ട്ര റൂട്ടുകളാണ് ആരംഭിച്ചത്. മറ്റ് 24 റൂട്ടുകളില്‍ സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു.അതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ വരുമാനത്തില്‍ 17% വര്‍ധനവുണ്ടാക്കി.
200മില്യണ്‍ ഡോളറിന്റെ ഐ ടി നവീകരണം
സി ആര്‍ എം ഇന്റഗ്രേഷനായി സെയില്‍സ് ഫോഴ്സിനെ നിയോഗിക്കുന്നതും എസ് എ പി ഇ ആര്‍ പി സിസ്റ്റം അപ് ഗ്രഡേഷനുമൊക്കെയാണ് 200മില്യണ്‍ ഡോളറിന്റെ ഐ ടി പദ്ധതിയിലുള്ളത്.വെബ്‌സൈറ്റും ജീവനക്കാരുടെ സെല്‍ഫ് സര്‍വ്വീസ് സംവിധാനവും ലേണിംഗ് മാനേജ്‌മെന്റും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us