പാരീസ്: തായ്വാന്‍ പ്രശ്നത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ യൂഎസ് നിലപാടിനെയോ ചൈനീസ് നിലപാടിനെയോ പിന്തുണയ്ക്കാതെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
/sathyam/media/post_attachments/o5g6F51DUPOAp6bVe4g4.jpg)
യഥാര്‍ഥത്തില്‍, യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് പരോക്ഷമായി യോജിക്കുന്നതാണ് മാക്രോണിന്റെ ഈ അഭിപ്രായപ്രകടനം. യൂറോപ്പിന്റെ പ്രശ്നങ്ങള്‍ ലോകത്തിന്റെ പ്രശ്നങ്ങളായി കാണുന്നതു ശരിയല്ലെന്ന നിലപാടാണ് യുക്രെയ്ന്‍ പ്രശ്നത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യന്‍ വ്യക്തമാക്കിയിരുന്നത്.
ഒരുപടികൂടി കടന്ന്, യുഎസിനും ചൈനയ്ക്കും പുറമേ മൂന്നാമതൊരു ശാക്തിക ധ്രുവമായി നിലനില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയനു സാധിക്കുമെന്നാണ് മാക്രോണ്‍ അഭിപ്രായപ്പെടുന്നത്. രണ്ടു ശാക്തിക ധ്രുവങ്ങളായി ലോകത്തെ സങ്കല്‍പ്പിക്കുകയും അതിലൊന്നിന്റെ കൂടെ കൂടുകയും ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
മാക്രോണ്‍ നടത്തിയ ചൈനീസ് സന്ദര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മാക്രോണ്‍ നടത്തിയ ചര്‍ച്ചയില്‍ യുക്രെയ്ന്‍, തായ്വാന്‍ പ്രശ്നങ്ങളും വിഷയമായിരുന്നു.
തായ്വാന്‍ സംഘര്‍ഷം രൂക്ഷമായി വരുന്നത് യൂറോപ്യന്‍ യൂണിയന്റെ താത്പര്യത്തില്‍ വരുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us