ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത ആഴ്ച വടക്കന്‍ അര്‍ലന്‍ഡില്‍ വച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചര്‍ച്ച നടത്തും.
/sathyam/media/post_attachments/jMO7FEMhKNxNtQUxpJ6c.jpg)
എയര്‍ഫോഴ്-സ് വണ്‍ വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം എത്തുന്ന ബൈഡനെ സുനക് സ്വീകരിക്കും. ദുഃഖ വെള്ളി സമാധാന ഉടമ്പടിയുടെ 25~ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുവരും വടക്കന്‍ അയര്‍ലന്‍ഡിലെത്തുന്നത്.
1960കളുടെ അവസാനം മുതല്‍ മൂന്ന് ദശാബ്ദക്കാലം നീണ്ട വടക്കന്‍ അയര്‍ലന്‍ഡിനെ നടുക്കിയ വര്‍ഗീയവാദത്തിന് അന്ത്യം കുറിച്ചത് 1998 ഏപ്രില്‍ 10ന് ഒപ്പുവച്ച ദുഃഖ വെള്ളി ഉടമ്പടിയാണ്. സമാധാന കരാറിന്റെ ഭാഗമായ അധികാരം പങ്കിടല്‍ വിഷയത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് അനുകൂല യൂണിയനിസ്ററ് പാര്‍ട്ടിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ക്ക് മുമ്പ് കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ബ്രിട്ടന്റെ എം 15 ഇന്റലിജന്‍സ് ഏജന്‍സി വടക്കന്‍ അയര്‍ലന്‍ഡിലെ ആഭ്യന്തര ഭീകരത വലിയ തോതില്‍ വര്‍ധിപ്പിച്ചതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണ സാധ്യത കൂടുതലാണെങ്കിലും പുതിയ നീക്കത്തെ വാര്‍ഷികവുമായി ബന്ധപ്പെടുത്തില്ലെന്നാണ് കരുതുന്നത്.
അതേസമയം, വാര്‍ഷിക സ്മരണയുടെ ഭാഗമായി ഋഷി സുനക് ബുധനാഴ്ച അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. തന്റെ ഐറിഷ് വേരുകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ സംസാരിക്കുന്ന ബൈഡന്‍, ഐറിഷ് റിപ്പബ്ളിക്കിലും സമയം ചെലവഴിക്കും. ഡബ്ളിനിലെ തന്റെ പൂര്‍വിക ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us