ബര്‍ലിന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ടു പേര്‍ മരിച്ചു. ഇരുപതിലേറെ പേരെ കാണാതായിട്ടുണ്ട്. ടുനീഷ്യയിലെ സ്ഫാക്സില്‍നിന്നും യാത്ര തിരിച്ചവരാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ 40 പേരുണ്ടായിരുന്നു.
/sathyam/media/post_attachments/BQUc5I2nFCXAF6ArNb0V.jpg)
ടുനീഷ്യക്കും ഇറ്റലിക്കുമിടയിലാണ് അപകടമുണ്ടായതെന്ന് ജര്‍മന്‍ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തങ്ങളുടെ ബോട്ടില്‍ ഗര്‍ഭിണിയടക്കം 22 പേരെ രക്ഷിച്ച് ഇറ്റാലിയന്‍ ദ്വീപില്‍ എത്തിച്ചതായും അവര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ സഹായത്തിനെത്തുമ്പോള്‍ ബോട്ട് മുങ്ങി രണ്ട് മണിക്കൂറോളമായി ആളുകള്‍ വെള്ളത്തില്‍ കിടക്കുകയായിരുന്നു.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 14,000~ത്തിലധികം കുടിയേറ്റക്കാര്‍ ഇറ്റലിയില്‍ എത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ചെറിയ ബോട്ടുകളിലും മറ്റുമായി മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us