യുക്രെയ്നിലും മധ്യേഷ്യയിലും സമാധാന ആഹ്വാനവുമായി മാര്‍പാപ്പയുടെ ഈസ്ററര്‍ സന്ദേശം

author-image
athira p
New Update

വത്തിക്കാന്‍ സിറ്റി: ആഗോള സമാധാനത്തിനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്ററര്‍ സന്ദേശം. യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തെപ്പറ്റിയുള്ള സത്യം അന്വേഷിക്കാന്‍ റഷ്യന്‍ ജനതയോട് ആഹ്വാനം ചെയ്ത അദ്ദേഹം, സമാധാനചര്‍ച്ച നടത്താന്‍ ഇസ്രയേലിന്റെയും പലസ്തീന്റെയും നേതാക്കളോടും അഭ്യര്‍ഥിച്ചു.

Advertisment

publive-image

മ്യാന്‍മറില്‍ പീഡിതരായ റോഹിന്‍ഗ്യ ജനതയ്ക്കു നീതി ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. തുര്‍ക്കി, സിറിയ ഭൂകമ്പത്തിനിരയായയവര്‍ക്കായി കൂടുതല്‍ സഹായമെത്തിക്കാനും മാര്‍പാപ്പ ലോകത്തോട് അഭ്യര്‍ഥിച്ചു.

ഈസ്ററര്‍ ദിനത്തില്‍ മാര്‍പാപ്പ നയിച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ ചത്വരത്തിലെത്തി. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്ന 86കാരനായ മാര്‍പാപ്പ കടുത്ത തണുപ്പ് കാരണം ദുഖഃവെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നില്ല.

വര്‍ഷത്തില്‍ രണ്ടുതവണ നടത്താറുള്ള ഉര്‍ബി എറ്റ് ഓര്‍ബി (നഗരത്തോടും ലോകത്തോടും) അഭിസംബോധനയിലും മാര്‍പാപ്പ യുക്രെയ്നിലെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. വര്‍ധിക്കുന്ന ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.

Advertisment