ഫ്രാന്‍സില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു

author-image
athira p
New Update

പാരിസ്: ഫ്രാന്‍സിലെ മാഴ്സെ നഗരത്തില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ എട്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Advertisment

publive-image

അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായ തീപിടിത്തം രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. സമീപത്തെ 30 കെട്ടിടങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചതായി സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.

സ്ഫോടനത്തോടെയാണ് കെട്ടിടങ്ങള്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് മാഴ്സെ പ്രോസിക്യൂട്ടര്‍ ഡൊമിനിക് ലോറന്‍സ് പറഞ്ഞു.

Advertisment