എൻ. ബി.എ.യുടെ വിഷു ആഘോഷവും ജനറൽ ബോഡിയും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും

author-image
athira p
New Update

ന്യൂ യോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 15 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ക്വീൻസിലെ ബ്രാഡക്ക് അവന്യൂവി ലുള്ള നവീകരിച്ച സ്വന്തം ബിൽഡിങ്ങിൽ വച്ച് വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു .

Advertisment

publive-image

വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സന്ദേശം, കലാ പരിപാടികൾ എന്നിവയ്ക്ക് ശേഷം വിഭവ സമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരിക്കും. കലാപരിപാടികൾ ഊർമിള റാണി നായർ, വനജ നായർ എന്നിവർ കോർഡിനേറ്റു ചെയ്യും. അംഗങ്ങളുടെ വീടുകളിൽ തയ്യാറാക്കി കൊണ്ടുവരുന്ന സദ്യ ലക്ഷ്മീ രാം ദാസ് കോർഡിനേറ്റ് ചെയ്യും.

കലാ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഊർമിള റാണി നായർ (646) 675-8259, വനജ നായർ (516) 993-1599 എന്നിവരുടെയും സദ്യയുടെ വിശദ വിവരങ്ങൾക്ക് ലക്ഷ്മീ രാം ദാസുമായും (646) 703-8940 ബന്ധപ്പെടേണ്ടതാണ്. ഏപ്രിൽ 30 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഇതേ സ്ഥലത്തു വച്ച് ആനുവൽ ജനറൽ ബോഡിയും അസോസിയേഷന്റെ 2023-2024 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്.

എൻ. ബി. എ. യുടെ വിഷു, ജനറൽ ബോഡി എന്നിവകളിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഔദ്യോഗികമായി അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് - പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ (845) 642-9232, ജനറൽ സെക്രട്ടറി സേതു മാധവൻ (631) 379-3383, ട്രഷറർ ഗോപിനാഥ് കുറുപ്പ് (845) 548-3938, ചെയർമാൻ രഘുവരൻ നായർ (917) 691-6622, തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് റിക്കോഡിങ് ട്രസ്റ്റീ ജി. കെ. നായർ (845)269-1445 എന്നിവരുമായും ബന്ധപ്പെടുക.

Advertisment