ലണ്ടന്‍:ബ്രിട്ടനിലെ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുകയില്‍ 10.1 ശതമാനം വര്‍ധന നല്‍കി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കി. പെന്‍ഷന്‍കാര്‍ക്ക് എല്ലാ വര്‍ഷവും വരുമാന വര്‍ധന ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രിപ്പിള്‍ ലോക്ക് സ്റേററ്റ് പെന്‍ഷന്‍ വാഗ്ദാനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ വര്‍ധന പ്രഖ്യാപിച്ചത്.
/sathyam/media/post_attachments/Jvp2hRkxRAznhHuQLJL7.jpg)
2016 ഏപ്രിലിന് മുന്‍പ് വിരമിച്ചവര്‍ക്ക് അടിസ്ഥാന പെന്‍ഷനിലുള്ളവര്‍ക്ക് പ്രതിമാസം 624.80 പൗണ്ട് ലഭിക്കും.സംസ്ഥാന പെന്‍ഷനില്‍ ഉള്ളവര്‍ക്ക് പ്രതിമാസം 815.40 പൗണ്ട് ലഭിക്കും. എന്നാല്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന തുക അവരില്‍ നിന്നും ഈടാക്കിയ ദേശീയ ഇന്‍ഷുറന്‍സ് തുകയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിയ്ക്കും. പരമാവധി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 35 വര്‍ഷം ജോലി ചെയ്തിരിക്കണം.
എന്നാല്‍ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ലഭിക്കാന്‍ 10 വര്‍ഷമാണ് ജോലി ചെയ്യേണ്ടത്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനവാണ്. ഇപ്പോള്‍ പ്രാബല്യത്തിലാക്കിയിരിയ്ക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us