ലണ്ടന്‍: ഒരു വനിത നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് സീക്രട്ട് സര്‍വീസ് പലരും സിനിമയില്‍ കണ്ടിട്ടുണ്ടാവും. അതെ, ജയിംസ് ബോണ്ട് സിനിമകളില്‍ തന്നെ. 'എം' എന്നറിയപ്പെടുന്ന ഈ വനിതയ്ക്കു കീഴിലാണ് പല സിനിമകളിലും ഏജന്റ് 007 ജോലി ചെയ്യുന്നതായി കാണുന്നത്.
/sathyam/media/post_attachments/XUlYKXepEfkuMkRwC6y5.jpg)
എന്നാല്‍, യഥാര്‍ഥ ലോകത്ത് ബ്രിട്ടീഷ് ഇന്റലിജന്‍സ് സര്‍വീസുകള്‍ എപ്പോഴും പുരുഷാധിപത്യത്തിനു കീഴില്‍ തന്നെയായിരുന്നു. ഇപ്പോഴാണ് അതിനൊരു മാറ്റം വന്നിരിക്കുന്നത്.
ബ്രിട്ടനിലെ ജിസിഎച്ച്ക്യൂ (ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ്) ഇന്റലിജന്‍സ് ഏജന്‍സിയുടെ 104 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായൊരു വനിത മേധാവിയായി നിയമിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മിലിറ്ററി ഇന്റലിജന്‍സ് 5 (എംഐ5) ഉപമേധാവിയായ ആന്‍ കീസ്ററ് ബട്ലറെയാണ് ജിസിഎച്ച്ക്യൂ മേധാവിയായി വിദേശകാര്യമന്ത്രി ജയിംസ് ക്ളെവര്‍ലി നാമനിര്‍ദേശം ചെയ്തത്.
ആന്‍ അടുത്ത മാസം ചുമതലയേല്‍ക്കും. ദേശീയ സുരക്ഷാരംഗത്ത് 30 വര്‍ഷത്തെ പരിചയമുള്ള കീസ്ററ് ബട്ലര്‍ നേരത്തേ ഇതേ ഏജന്‍സിയുടെ ഭീകരവിരുദ്ധ വിഭാഗം മേധാവിയായിരുന്നിട്ടുണ്ട്. ബ്രിട്ടന്റെ എതിരാളികളുടെ ആശയവിനിമയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണമാണ് ജിസിഎച്ച്ക്യൂ നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us