ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി

author-image
athira p
New Update

ലണ്ടന്‍: യു.കെയിലുടനീളമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ നാലു ദിവസത്തെ പണിമുടക്കിനു തുടക്കം കുറിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Advertisment

publive-image

നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലെ ഡോക്ടര്‍മാരില്‍ പകുതിയോളം ജൂനിയര്‍ ഡോക്ടര്‍മാരാണ്. പണിമുടക്കിനെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച മൂന്നര ലക്ഷത്തോളം ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും മാറ്റിവെക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ ഏഴുവരെ നീളും.

Advertisment