യങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടം ജനക്കൂട്ടത്തിനു നേരേ നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു.
/sathyam/media/post_attachments/fYOPKFUcWf6HJgb5dqBK.jpg)
ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന വടക്കുപടിഞ്ഞാറന്‍ ഗ്രാമത്തിലാണ് സംഭവം. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ് നടക്കുന്ന മേഖലകളിലൊന്നായ സാഗയിങ് മേഖലയിലെ കന്‍ബാലു ടൗണ്‍ഷിപ്പിലെ പാസിഗ്യി ഗ്രാമമാണ് സൈന്യം ലക്ഷ്യമിട്ടത്.
ഇവിടെ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് തുറക്കുന്നതിന് നിരവധി ആളുകള്‍ ഒത്തുകൂടിയിരുന്നു. രാവിലെ എട്ടോടെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ യുദ്ധവിമാനം നേരിട്ട് ബോംബ് വര്‍ഷിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികമായി രൂപീകരിച്ച സര്‍ക്കാര്‍ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
2021ലാണ് ഭരണം അട്ടിമറിയിലൂടെ സൈന്യം പിടിച്ചെടുത്തത്. ഇതോടെയാണ് രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിച്ചത്.
നിരപരാധികളായ സിവിലിയന്മാരുടെ ജീവന്‍ അപഹരിച്ച് സൈനിക ഭരണകൂടം നടത്തിയ ക്രൂരതയുടെ റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂനിയനെ ഞെട്ടിച്ചെന്ന് യൂറോപ്യന്‍ യൂനിയന്‍റെ വിദേശകാര്യ വക്താവ് നബീല മസ്സ്റാലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us