ബീജിങ്: മൂന്നു ദിവസം ദീര്‍ഘിച്ച സൈനികാഭ്യാസം അവസാനിച്ചിട്ടും തയ്വാന്‍ കടലില്‍ നിന്ന് സൈനിക സന്നാഹം പിന്‍വലിക്കാതെ ചൈന. ശനിയാഴ്ചയാണു തയ്വാനെ വളഞ്ഞ് ചൈന വന്‍ സൈനികാഭ്യാസം തുടങ്ങിയത്. തിങ്കളാഴ്ച അവസാനിച്ചെന്നു പ്രഖ്യാപനവും വന്നു. എന്നാല്‍, സന്നാഹങ്ങള്‍ അതേപടി തുടരുകയും ചെയ്യുന്നു.
/sathyam/media/post_attachments/vqRj1jfDVlwUQMxwXyXR.jpg)
ചൊവ്വാഴ്ചയും 9 യുദ്ധക്കപ്പലുകളും 26 പോര്‍വിമാനങ്ങളും കിഴക്കന്‍ തയ്വാന്‍ തീരത്തു തുടരുന്നതായി തയ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിനിടെ, തയ്വാന്‍ കടലിടുക്കിനോടു ചേര്‍ന്നു സൗത്ത് ചൈന കടലില്‍ ഫിലിപ്പീന്‍സ്യുഎസ് സൈനികാഭ്യാസം ആരംഭിച്ചു. തയ്വാന്‍ കേന്ദ്രീകരിച്ചുള്ള ചൈനയുഎസ് പോരിലെ ശക്തിപ്രകടനമായി യുഎസ് യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, പ്രേട്രിയറ്റ് മിസൈലുകള്‍, ഹൈമാര്‍സ് റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവ അണിനിരക്കും.
തയ്വാനെ ഭയപ്പെടുത്താനുദ്ദേശിച്ചുള്ള ചൈനയുടെ നടപടി ജപ്പാനെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ തയ്വാനോടു ചേര്‍ന്നാണു സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ ഒക്കിനാവ ദ്വീപില്‍ യുഎസ് വ്യോമത്താവളവുമുണ്ട്. കഴിഞ്ഞ ഓഗസ്ററില്‍ ചൈന പരീക്ഷിച്ച മിസൈല്‍ ജപ്പാന്‍ തീരത്താണു പതിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us