കുട്ടിക്കു ചുംബനം: ദലൈ ലാമ മാപ്പു പറഞ്ഞു

author-image
athira p
New Update

ധര്‍മശാല: കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നീട്ടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വ്യാപക വിമര്‍ശനത്തിനു വിധേയമായതോടെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ മാപ്പു പറഞ്ഞു.
publive-image
ആശീര്‍വാദം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ശേഷം നാക്ക് പുറത്തേക്കിട്ട് നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തന്റെ വാക്കുകള്‍ മുറിപ്പെടുത്തിയെങ്കില്‍ കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ദലൈ ലാമ അറിയിച്ചു.

Advertisment

'നിഷ്കളങ്കമായും തമാശയോടെയുമാണ് പലപ്പോഴും ദലൈ ലാമയുടെ പെരുമാറ്റം. പൊതുസ്ഥലത്തും ക്യാമറയ്ക്കു മുന്നിലും ഇത്തരത്തിലാണു പെരുമാറാറുള്ളത്. കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുകളോടും തന്‍റെ വാക്കുകള്‍ ഉണ്ടാക്കിയ വേദനയില്‍ മാപ്പ് ചോദിക്കുന്നതായി ദലൈലാമ അറിയിച്ചു', ടിബറ്റന്‍ അധികൃതര്‍ വിശദീകരിച്ചു.

Advertisment