ജര്‍മനിയിലെ മിനിമം വേതനം വീണ്ടും ഉയര്‍ത്തുന്നു

author-image
athira p
New Update

ബര്‍ലിന്‍: വിലക്കയറ്റത്തിന്റെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലെ മിനിമം വേതനം വീണ്ടും ഉയര്‍ത്തിയേക്കും. അടുത്ത ജനുവരിയില്‍ മിനിമം വേതനം കുത്തനെ ഉയരുമെന്നാണ് ഫെഡറല്‍ ലേബര്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ സൂചിപ്പിച്ചത്.കഴിഞ്ഞ ഒക്ടോബറില്‍ മിനിമം വേതനം പന്ത്രണ്ട് യൂറോയായി ഉയര്‍ത്തിയതില്‍ നിന്ന് ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് പ്രയോജനം ലഭിച്ചു. ഫെഡറല്‍ തൊഴില്‍ മന്ത്രി ഹെയ്ല്‍ വരും വര്‍ഷത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നും പറഞ്ഞു.

Advertisment

publive-image

ഈ വേനല്‍ക്കാലത്ത് മിനിമം വേതന കമ്മീഷന് നിര്‍ദ്ദേശം നല്‍കും. ഉയര്‍ന്ന പണപ്പെരുപ്പവും നല്ല വേതന കരാറുകളും "കാര്യമായ വര്‍ദ്ധനവിന്റെ" അടയാളങ്ങളാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികളുമായി മിനിമം വേതന കമ്മീഷന്‍ വര്‍ദ്ധനയുടെ അടുത്ത ഘട്ടം നിര്‍ദ്ദേശിക്കും. 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം ഈ ജൂണ്‍ 30~നകം ഇത് ചെയ്യണം.

Advertisment