പി.സി.എന്‍.എ.കെ 2023 നാഷണല്‍ പ്രയര്‍ ഡേ ഏപ്രില്‍ 16 -ന്

author-image
athira p
New Update

ആറ്റ്‌ലാന്റ: 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍ വേനിയയിലെ ലാങ്കസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കൊസ്ത് വിശ്വസികളുടെ ആത്മീയ സംഗമമായ 38-മത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി ഏപ്രില്‍ 16 ഞയറാഴ്ച നാഷണല്‍ പ്രാര്‍ത്ഥന ദിവസം ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment

publive-image

അമേരിക്കയിലും, കാനഡയിലുമുള്ള ശുശ്രൂഷകന്‍മാരുംം വിശ്വാസികളും ഇതില്‍ പങ്കെടുക്കുകയും കൂടാതെ അന്നേദിവസം എല്ലാ സഭകളിലും കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ശാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), വില്‍സന്‍ തരകന്‍ (ട്രഷറാര്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment