തുള്ളമോര്‍ : നാഷണല്‍ ഹോം സപ്പോര്‍ട്ട് ഓഫീസ് തുള്ളമോറില്‍ ഈ വര്‍ഷം തുറക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.പ്രായമായവരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ സഹായിക്കുകയെന്നതാണ് നാഷണല്‍ ഹോം സപ്പോര്‍ട്ട് സ്‌കീമിന്റെ ലക്ഷ്യം. അതിനുള്ള സര്‍വ്വീസ് ഉറപ്പാക്കുകയെന്നതാണ് ഈ ഓഫീസിലുടെ നിറവേറ്റുക.
/sathyam/media/post_attachments/LDfuRfzms0OODiDgOZEb.jpg)
എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. അതിനായി നിലവിലെ ഹോം സപ്പോര്‍ട്ട് പ്രൊവൈഡര്‍മാര്‍ക്കും ഹിക്വയുടെ മാനദണ്ഡമനുസരിച്ച് നിയന്ത്രണ ചട്ടക്കൂടുകളൊരുങ്ങും.
കാര്‍ പാര്‍ക്കിംഗിനും ഐ സി ടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി) ഇന്‍ഫ്രാസ്ട്രക്ചറിനും ആവശ്യമായ സൗകര്യങ്ങളോടെയാകും ഇവിടെ ഓഫീസ് ഒരുക്കുന്നത്.ഈ സര്‍വ്വീസുകള്‍ നല്‍കുന്നതിന് 15 പേരെ നിയമിക്കും.
പുതിയ സ്ഥാപന മേധാവിയുടെ നിയമനം നടന്നുകഴിഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് കെയര്‍ നീഡ് അസസ്‌മെന്റ് ടൂള്‍ എന്ന നിലയില്‍ ഇന്റര്‍റായ് (ഇന്റര്‍നാഷണല്‍ റസിഡന്റ് അസസ്‌മെന്റ് ഇന്‍സ്ട്രുമെന്റ്) ഫെസിലിറ്റേറ്റര്‍മാരെയും നാഷണല്‍ ഹോം സപ്പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടുത്തും. ഇതിനായി 128 ഇന്റര്‍റായ് കെയര്‍ നീഡ്സ് ഫെസിലിറ്റേറ്റര്‍മാരെയാണ് എച്ച് എസ് ഇ നിയമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us