പാക് വംശജര്‍ക്കെതിരായ പരാമര്‍ശം: സുവേലയ്ക്കെതിരേ യുകെയില്‍ പ്രതിഷേധം

author-image
athira p
New Update

ലണ്ടന്‍: പാക്കിസ്ഥാന്‍ വംശജരായ ബ്രിട്ടീഷുകാര്‍ക്കെതിരേ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവേല ബ്രേവര്‍മാന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

Advertisment

publive-image

കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന "ഗ്രൂമിങ് ഗാങ്ങി'ല്‍ ബഹുഭൂരിപക്ഷവും പാക് വംശജരാണെന്നായിരുന്നു സുവേലയുടെ പരാമര്‍ശം. ഗ്രൂമിങ് ഗാങ്ങിനെ നേരിടാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്നതിന് മുന്നോടിയായി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് സുവേലയുടെ പരാമര്‍ശം.

ഇതിനെതിരേ പ്രധാനമന്ത്രി ഋഷി സുനകിന് ബ്രിട്ടനിലെ പാക് സമൂഹം തുറന്ന കത്ത് നല്‍കിയിരിക്കുകയാണ്. പ്രസ്താവന പാക് സമൂഹത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പാകിസ്താനി ഫൗണ്ടേഷന്‍ (ബി.പി.എഫ്) പറഞ്ഞു. "നിരുത്തരവാദപരമായ പ്രസ്താവന' പിന്‍വലിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിക്കണമെന്നും ബി.പി.എഫ്. ഗ്രൂമിങ് ഗാങ്ങിനെതിരെ പ്രധാനമന്ത്രി ഋഷി സുനകും നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisment