New Update
ലണ്ടന്‍: മോഹവില കൊടുത്തു സ്വന്തമാക്കിയ ട്വിറ്റര്‍ വിറ്റൊഴിക്കാന്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് താത്പര്യം പ്രകടിപ്പിക്കുന്നു. ഇതിന്റെ നടത്തിപ്പ് വലിയ ബുദ്ധിമുട്ടും വേദനാജനകവുമാണെന്നാണ് മസ്ക് ഇപ്പോള്‍ പറയുന്നത്.
Advertisment
/sathyam/media/post_attachments/6osfiWFyNMgv4GULVj7U.jpg)
എന്നാല്‍, ആര്‍ക്കെങ്കിലും വില്‍ക്കാനല്ല പദ്ധദി. യോഗ്യനായ ഒരാള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ വില്‍ക്കൂ എന്നും മസ്ക് പറയുന്നു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ ഉടമ കൂടിയായ മസ്ക് 44 ബില്യണ്‍ ഡോളറിനാണ് കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്റര്‍ വാങ്ങാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. റോളര്‍ കോസ്ററര്‍ റൈഡ് പോലെയാണ് ട്വിറ്ററിലെ തന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us