മദ്യത്തിന് അടിമയായ നായയെ ഡീഅഡിക്ഷന്‍ സെന്ററിലാക്കി!

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടനില്‍ മദ്യത്തിന് അടിമയായ വളര്‍ത്തുനായയെ ഡീഅഡിക്ഷന്‍ സെന്ററിലാക്കിയ വാര്‍ത്ത വൈറലാകുന്നു. രണ്ടുവയസുള്ള ലാബ്രഡോര്‍ ക്രോസ് ഇനത്തില്‍പ്പെട്ട കൊക്കോ എന്നുപേരുള്ള നായയാണ് കഥാനായകന്‍.

Advertisment

publive-image

നായയുടെ ഉടമസ്ഥന്‍ പെട്ടന്ന് മരിച്ചതിന് പിന്നാലെയാണ് ഡവോണിലെ പ്ളിംപ്ടണിലുള്ള വുഡ്സൈഡ് അനിമല്‍ റെസ്ക്യൂ ട്രസ്ററ് അദ്ദഹത്തിന്‍റെ രണ്ട് നായകളെ ഏറ്റെടുത്തത്. പിന്നീടാണ് അവര്‍ക്ക് മദ്യപാന ശീലമുണ്ടെന്ന് മനസിലാക്കിയത്. കോക്കോയുടെ കൂടെയുണ്ടായിരുന്ന നായ പെട്ടെന്ന് ചാകുകയും ചെയ്തു.

കോക്കോയുടെ ഉടമസ്ഥന്‍ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. മദ്യപാനത്തിന് ശേഷം ഗ്ളാസില്‍ മദ്യം ബാക്കി വെച്ച് അദ്ദേഹം ഉറങ്ങും. ബാക്കിവന്ന മദ്യം കുടിച്ചാണ് കോക്കോയും കൂടെയുണ്ടായ നായയും മദ്യപാനശീലം തുടങ്ങുന്നത്. പിന്നീട് ഇതിനോട് ആസക്തിയാകുകയായിരുന്നു.

മദ്യാസക്തി കുറയ്ക്കാന്‍ നായയെ നാലാഴ്ചയോളമാണ് ഡീഅഡിക്ഷന്‍ സെന്ററില്‍ മയക്കിക്കിടത്തുന്നത്. തുടര്‍ന്ന് നടത്തിയ ചികിത്സകള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്ന് സെന്റര്‍ അധികൃതര്‍ പറയുന്നു.

Advertisment