കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ 'സൗണ്ട്സ്കേപ്പ് പ്രോജക്ട്' കൊച്ചിയില്‍ ആരംഭിച്ചു.
'എനേബിളിങ് യങ് ഇയേഴ്സ്' എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികള്‍ക്ക് കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളിലൂടെ സുസ്ഥിരമായ ശ്രവണ പരിചരണവും പുനരധിവാസവുമാണ് മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫിറ്റിങ്, ഫോളോ-അപ്പുകള്‍, പോസ്റ്റ് ഫിറ്റിങ് റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ എന്നിവയിലൂടെ പ്രത്യേക കഴിവുള്ള കുട്ടികള്‍ക്ക് ആശയവിനിമയ കഴിവുകളും പഠന പുരോഗതി വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നു.
വോയ്സ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് കെയറുമായി (വോയ്സ് എസ്എച്ച്സി) സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് ഡോക്യുമെന്‍റേഷന്‍, മെഡിക്കല്‍ പരിശോധന, ശ്രവണ പരിശോധന എന്നിവ നടത്തി ഓരോരുത്തര്‍ക്കും യോജിച്ച ശ്രവണസഹായികള്‍ നല്‍കി.
2025 ജനുവരി 7ന് കാസര്‍കോട് ജില്ലയില്‍ മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എംപി ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയായിരുന്നു.