നോര്‍വേ 15 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

author-image
athira p
New Update

ഓസ്ലോ: റഷ്യയുടെ പതിനഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ നോര്‍വീജിയന്‍ സര്‍ക്കാര്‍ പുറത്താക്കി. ചാരവൃത്തി ആരോപിച്ചാണ് ഓസ്ളോയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.

Advertisment

publive-image

അടിയന്തരമായി രാജ്യം വിട്ടു പോകാനാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നയതന്ത്ര ഉദ്യോഗസ്ഥരെന്ന പേരില്‍ റഷ്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാണ് എംബസിയില്‍ നിയമിച്ചിരുന്നതെന്ന് നോര്‍വീജിയന്‍ വിദേശകാര്യമന്ത്രി അനികെന്‍ ഹ്യൂട്ഫെല്‍റ്റ്.

യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഭാഗത്തുനിന്നു ചാരപ്രവര്‍ത്തനം നടക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. എസ്റ്റോണിയ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും നേരത്തെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.

ആര്‍ട്ടിക്കില്‍ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നോര്‍വേ. ആര്‍ട്ടിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ആര്‍ട്ടിക് കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം റഷ്യയില്‍ നിന്ന് മേയ് 11ന് നോര്‍വേ ഏറ്റെടുക്കാനിരിക്കെയാണ് ഇപ്പോഴത്തെ നയതന്ത്ര സംഘര്‍ഷം. ഉദ്യോഗസ്ഥരെ പുറത്താക്കിയ നോര്‍വേയുടെ നടപടി അനുചിതമെന്നാണ് റഷ്യ പ്രതികരിച്ചത്. ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും മുന്നറഇയിപ്പ്.

Advertisment