സെൻട്രൽ എ/സി സപ്ലൈയുടെ പത്താം വാർഷികവും പുതിയ ഷോറൂം ഉദ്ഘാടനവും

author-image
athira p
New Update

ഹൂസ്റ്റണ്‍: സെൻട്രൽ എ/സി സപ്ലൈയുടെ പത്താം വാർഷികവും പുതിയ ഓഫിസ് കെട്ടിടത്തിൻ്റെ ഉൽഘാടനവും ഏപ്രിൽ പതിമൂന്നാം തീയതി വ്യാഴാഴ്ച ഉച്ചക്ക് പതിനൊന്നരക്ക് ഹൂസ്‌റ്റൻ, 8610 ടെലിഫോൺ റോഡിലുള്ള സെൻട്രൽ എ/സി യുടെ സ്വന്തം കെട്ടിടത്തിൽ കിക്ക്‌ സ്റ്റാർട്ടിന്റെ ഇൻവെന്ററും പൊള്ളാക്സ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ പ്രസിഡൻറുമായ കാറൽ ഇ പൊള്ളാക്സ് നാട മുറിച്ചു ഉൽഘാടനം നിർവഹിച്ചു. തദവസരത്തിൽ ഹൂസ്റ്റണിലെ പ്രമുഖ സംരംഭകരും വിപണനവിദഗ്‌ധരുമായ ഗാരി പ്രൈസ് (കാരിയർ എന്റർപ്രൈസസ് ), ട്രെവോർ പിക്‌സിയോൺ (ആസ്പെൻ മാനുഫാച്ചറിങ് കമ്പനി), റോഡ്‌ജർ പോളേക്സ് (യെല്ലോ ജാക്കറ്റ്), ഫ്രാങ്ക് സൗർഡേഴ്‌സ് ( റഫ്രിജറേഷൻ ടെൿനോളജീസ്‌ ), ക്രിസ് കരോൾ (മാസ്റ്റർ കൂൾ), സാക്കറി പെറ്റി (വൈറ്റ് റോഡ്‌ജർ), അമിത് അഗർവാൾ ( വെൻറ്റി എയർ പ്രോഡക്ട്സ്) തുടങ്ങിയവർ അവരവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.

Advertisment

publive-image

വലുതും ചെറുതുമായ എല്ലാവിധ കെട്ടിട നിർമാണങ്ങൾക്കുമുള്ള എയർ കണ്ടിഷൻ കാരൃർ പ്രോഡക്റ്റ് ബ്രാന്റുകളായ പെയ്ൻ , ബ്ര്യന്റ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടുത്തെ പ്രത്യേകത. ഇരുപത്തിഅഞ്ചിലധികം വര്ഷത്തെ പ്രവർത്തി പരിചയമുള്ള സുകു ഫിലിപ്പും സുഹൃത്തായ രഞ്ജി വർഗീസുമാണ് ഈ പ്രസ്ഥാനത്തിന്റെ സാരഥികൾ. കൃത്യനിഷ്ഠയും, കഠിനാധ്വാനവും,അർപ്പണബോധവുമാണ് ഇവരെ വൻ വിജയത്തിലെത്തുക്കുന്നത്.

ഹൂസ്റ്റൺ ഹോബി എയർപോർട്ടിനടുത്തു 15000 സ്‌ക്വയർ ഫീറ്റിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ എ/സി യുടെ രണ്ടാമത്തെ സംരംഭമാണ് ഇത്. പാശ്ചാത്യ രീതിയിലുള്ള ഉച്ച ഭക്ഷണത്തിനു ശേഷം മുഖ്യ അതിഥികൾ വിജയാശംസകൾ നേർന്നു തുടർന്ന് സെൻട്രൽ എ/സി യിൽ സന്നർശകരുടെ തിരക്കുതുടങ്ങി.

Advertisment