യുഎസ് ബന്ധം നഷ്ടപ്പെടാതിരിക്കാന്‍ ഹംഗറിയുടെ ശ്രമം

author-image
athira p
New Update

ബുഡാപെസ്ററ്: യുഎസുമായുള്ള ബന്ധം വഷളാവാതിരിക്കാന്‍ ഹംഗറി സര്‍ക്കാര്‍തലത്തില്‍ ശ്രമം തുടങ്ങി. ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ബാങ്കിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.

Advertisment

publive-image

ബുഡാപെസ്ററ് ആസ്ഥാനമായ റഷ്യന്‍ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷനല്‍ ഇന്‍വെസ്ററ് ബാങ്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായി നില്‍ക്കുന്നത്.

റഷ്യന്‍ ചാരപ്രവര്‍ത്തനത്തിനുള്ള ഒളിത്താവളമെന്ന് ആരോപിച്ചാണ് ബാങ്കിനെതിരെ അമേരിക്ക നടപടി സ്വീകരിച്ചത്. ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബാങ്കിലെ അംഗത്വം ഹംഗറി പിന്‍വലിക്കുകയും ചെയ്തു. അമേരിക്ക ഹംഗറിയുടെ സുഹൃത്താണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമം നടത്തിയത്.

അതേസമയം, മധ്യ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളെ വളര്‍ത്തുന്നതില്‍ ബാങ്കിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഓര്‍ബന്‍ പറഞ്ഞു.

Advertisment