കൊളോണ്‍: നാല് പതിറ്റാണ്ടിന്‍റെ നിറവിലെത്തിയ ജര്‍മനിയിലെ കൊളോണ്‍ ദര്‍ശനാ തീയേറ്റേഴ്സ് ഒരുക്കുന്ന 22~ാമത് നാടകം ഏപ്രില്‍ 22, 29 തീയതികളിലെ വാരാന്ത്യങ്ങളില്‍ അരങ്ങേറും. കൊളോണ്‍ റാഡര്‍ബെര്‍ഗിലെ മരിയാ എംഫേഗ്നിസ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഇതിന്റെ പ്രവേശന ടിക്കറ്റുകളുടെ വില്‍പ്പന സജീവമായി നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
/sathyam/media/post_attachments/oJdsZVrMbSQNzHfgP2iL.jpg)
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ വിവരങ്ങള്‍ ദര്‍ശനയുടെ ഫേസ്ബുക്ക് പേജില്‍ ഒരുക്കിയിട്ടുണ്ട്. ഇ മെയില്‍ വഴിയായും ടിക്കറ്റുകള്‍ വാങ്ങാം. ആറു വയസ് മുതലുള്ളവര്‍ക്ക് ടിക്കറ്റ് ആവശ്യമാണ്. വില 17 യൂറോയാണ്. ഇതുവരെ ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ എത്രയും വേഗം ടിക്കറ്റുകള്‍ വാങ്ങണമെന്ന് നാടക സമിതി അഭ്യര്‍ത്ഥിച്ചു. 4 ടിക്കറ്റുകളില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് വിലയില്‍ കിഴിവും നല്‍കുന്നുണ്ട്.
കൊളോണ്‍ ദര്‍ശനയുടെ നേതൃത്വ നിരയിലുള്ള ഗ്ളെന്‍സണ്‍ മൂത്തേടന്‍ എഴുതിയ 'മലയോരപ്പക്ഷികള്‍' എന്ന പുതിയ നാടകം സംവിധാനം ചെയ്യുന്നതും ഗ്ളെന്‍സന്‍ തന്നെയാണ്. സംവിധാന സഹായികളായി നാടകരംഗത്ത് ഏറെ പരിചയമുള്ള ദര്‍ശനയുടെ കഴിഞ്ഞ കാലങ്ങളില്‍ ചുക്കാന്‍ പിടിച്ചിരുന്ന ജോയി മാണിക്കത്തും ദര്‍ശനയുടെ 2019 ലെ നാടകം സംവിധാനം ചെയ്ത നവീന്‍ അരീക്കാട്ടുമാണ്. സംഗീത സംവിധാനം നിര്‍വഹിച്ചത് ഗ്ളെന്‍സന്‍, പിന്റോ ചിറയത്ത്, സിജോ ചക്കുംമൂട്ടില്‍, സുരേഷ് എന്നിവരും, ആലാപനം പിന്റോ, ഡെലീന, ജിസില്‍, അനീഷ് എന്നിവരും രംഗപടം ജസ്ററിന്‍ പനയ്ക്കലും, നോയല്‍ ജോസഫുമാണ് നിര്‍വഹിച്ചത്. അനി, സൗമ്യ, നവീന്‍, റിയ, അഡോണ, മെമ്മ, പാപ്പച്ചന്‍, ഡെന്നി, ക്ളിന്റണ്‍, ജോള്‍, ഗ്ളന്‍െസന്‍, ഹാനോ, ഡിര്‍ക്ക്, ബൈജു, ബേബിച്ചന്‍, അജി എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിടുന്നത്. ഏവരേയും നാടകമെന്ന കലയുടെ നേര്‍ക്കാഴ്ചയുടെ വിരുന്നിലേയ്ക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ദര്‍ശന അറിയിച്ചു.
പുതിയ നാടകത്തിലെ പ്രധാന കഥാപാത്രത്തിന്‍റെ വേഷമണിയുന്നത് ജര്‍മനിയിലെ രണ്ടാംതലമുറക്കാരി അനി ബേരയാണ്.
ഗ്ളെന്‍സന്‍ മൂത്തേടന്‍, ജോള്‍ അരീക്കാട്ട്, നവീന്‍ അരീക്കാട്ട്,ബൈജു മടത്തുംപടി, ബേബി ചാലായില്‍, നോയല്‍ ജോസഫ്, സിജോ ചക്കുംമൂട്ടില്‍, ഡെന്നി കരിമ്പില്‍ എന്നിവരാണ് ദര്‍ശനയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us