പാരിസ്: തൊഴിലാളി യൂണിയനുകള്‍ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം അവഗണിച്ച് ഫ്രാന്‍സില്‍ വിവാദ പെന്‍ഷന്‍ ബില്‍ നടപ്പാക്കി. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 64 വയസായി ഉയര്‍ന്നു.
/sathyam/media/post_attachments/ScboiCMPArc3zj0M6ZLA.jpg)
പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64 ആക്കാനുള്ള ബില്ലിനു ഭരണഘടനാ കൗണ്‍സില്‍ വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. പിന്നാലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതില്‍ ഒപ്പുവച്ചു.
അതേസമയം ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണു പ്രമുഖ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ അണിനിരക്കാന്‍ യൂണിയനുകള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
സാമ്പത്തിക ബാധ്യത കുറയ്ക്കാനാണു പുതിയ പെന്‍ഷന്‍ നയം നടപ്പാക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, സമ്പന്നര്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളാണു വേണ്ടതെന്നും പെന്‍ഷന്‍ പ്രായം കൂട്ടരുതെന്നുമാണ് യൂണിയനുകളുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us