ന്യൂയോര്‍ക്ക്: ലോകമെങ്ങും വൈറലായിക്കഴിഞ്ഞ ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐ എന്ന കമ്പനിയുടെ സ്ഥാപകരിലൊരാളായിരുന്നു ഇലോണ്‍ മക്സ്. പിന്നീട് കമ്പനിയുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇപ്പോള്‍ ചാറ്റ്ജിപിടിയുമായി ഏറ്റുമുട്ടാന്‍ സ്വന്തം നിലയ്ക്ക് പുതിയ പ്ളാറ്റ്ഫോം തയാറാക്കുന്നു.
/sathyam/media/post_attachments/dIgqFuJB4YOQOiBnbWUa.jpg)
2015ല്‍ ഓപ്പണ്‍എഐ ആരംഭിക്കുമ്പോഴാണ് മസ്കും അതിന്റെ ഭാഗമായിരുന്നത്. സാം ആള്‍ട്ട്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജസിക ലിവിങ്സ്ററണ്‍, ഇല്യ സുറ്റ്സ്കെവര്‍, പീറ്റര്‍ തീയെല്‍ എന്നിവരായിരുന്നു ഒപ്പം. 2018ല്‍ വഴിപിരിഞ്ഞു. ഇപ്പോള്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള ചാറ്റ്ജിപിടിയുടെ മൂല്യം 29 ബില്യണ്‍ ഡോളറാണ്.
ഭാവിയില്‍ മനുഷ്യവംശം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായിരിക്കും എന്നും വരെ മസ്ക് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ഓപണ്‍എ.ഐയുടെ ചാറ്റ്ജി.പി.ടി~4നേക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ അതെല്ലാം മാറ്റിവച്ചാണ് ചാറ്റ്ജിപിടിയുമായി ഏറ്റുമുട്ടാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്ലിജന്‍സ് സ്ററാര്‍ട്ടപ്പുമായി എത്തുന്നത്. ഇതിനായി എക്സ്എഐ എന്ന കമ്പനിയും രൂപീകരിച്ചു കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us