പെണ്‍വേഷത്തില്‍ ചെസ് ചാംപ്യനായ യുവാവ് പിടിയില്‍

author-image
athira p
New Update

നെയ്റോബി: പെണ്‍വേഷത്തിലെത്തി ചെസ് ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച ജേതാവായ യുവാവ് പോലീസിന്റെ പിടിയിലായി.

Advertisment

publive-image

ബുര്‍ഖ ധരിച്ചാണ് സ്ററാന്‍ലി മോണ്ടി എന്ന വിദ്യാര്‍ഥി മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. 42,000 ഡോളര്‍ സമ്മാനത്തുക സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം.

മിലിസെന്റ് അവോര്‍ എന്ന പേരിലാണ് ഇയാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രജിസ്ററര്‍ ചെയ്തത്. അവസാനം ഇയാള്‍ ധരിച്ചിരുന്ന ഷൂസാണ് സംഘാടകരുടെ സംശയത്തിനിടയാക്കിയത്. ഇയാള്‍ തീരെ സംസാരിക്കാതിരുന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഒടുവില്‍ അധികൃതര്‍ അയാളോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇതോടെ, തട്ടിപ്പുകാരനായ മത്സരാര്‍ഥിയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി. ഇയാളുടെ എല്ലാ പോയിന്റുകളും എതിരാളികള്‍ക്ക് നല്‍കുകയും ചെയ്തു. കൂടാതെ നിരവധി വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്റ് പറഞ്ഞു.

Advertisment