എസ്കോബാറിന്റെ കൊക്കെയ്ന്‍ ഹിപ്പോ വാഹനാപകടത്തില്‍ ചത്തു

author-image
athira p
New Update

ബൊഗാട്ട: കൊളംബിയയിലെ കുപ്രസിദ്ധ ലഹരി മാഫിയ തലവനായിരുന്ന പാബ്ളോ എസ്കോബാര്‍ വളര്‍ത്തിയിരുന്ന ഹിപ്പോകളില്‍ ഒരെണ്ണം വണ്ടിയിടിച്ചു ചത്തു.

Advertisment

publive-image

"കൊക്കെയ്ന്‍ ഹിപ്പോ' എന്നാണ് എസ്കോബാറിന്റെ ഹിപ്പോകള്‍ അറിയപ്പെടുന്നത്. റോഡില്‍ അലഞ്ഞുതിരിയുകയായിരുന്ന ഹിപ്പോയെ ഒരു എസ്യുവി ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കു പരുക്കില്ല.

എണ്‍പതുകളിലാണ് എസ്കോബാര്‍ ആഫ്രിക്കയില്‍നിന്ന് ഹിപ്പോകളെ അനധികൃതമായി എത്തിച്ച് സ്വന്തം മൃഗശാലയില്‍ വളര്‍ത്തിത്തുടങ്ങിയത്. 1993ല്‍ എസ്കോബാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടശേഷം മറ്റു മിക്ക മൃഗങ്ങളെയും ഇവിടെനിന്നു മാറ്റിയെങ്കിലും ഹിപ്പോകളെ മാറ്റിപ്പാര്‍പ്പിക്കുക എളുപ്പമായിരുന്നില്ല. ഇവ പെറ്റുപെരുകി 160 വരെയായതോടെ 60 എണ്ണത്തിനെ ഇന്ത്യയ്ക്കും പത്തെണ്ണത്തിനെ മെക്സിക്കോയ്ക്കും നല്‍കാന്‍ കൊളംബിയ തീരുമാനിച്ചിരുന്നു.

Advertisment