ബിര്‍ള ഒപസ് പെയിന്റ്‌സ് കേരളത്തില്‍ 10 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ച് സ്റ്റോര്‍ വിപുലീകരണം തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
birla 123

തിരുവനന്തപുരം : ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലെ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ബിര്‍ള ഒപസ് പെയിന്റ്‌സ്ഈ ആഴ്ച്ച10പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തില്‍ തങ്ങളുടെ സ്റ്റോര്‍ സാന്നിധ്യം വിപുലീകരിച്ചു.

Advertisment

മൊത്തം20ഫ്രാഞ്ചൈസി സ്റ്റോറുകളുമായി ബിര്‍ള ഒപസ് പെയിന്റ്‌സ് കേരളത്തിലെ ഒന്നാം നമ്പര്‍ പെയിന്റ് ബ്രാന്‍ഡായി മാറുകയാണ്. അതിവേഗമുള്ള ഫ്രാഞ്ചൈസി സ്റ്റോര്‍ വിപുലീകരണംഇന്ത്യയിലെ രണ്ടാമത്തെ വലിയ അലങ്കാര പെയിന്റ് ബ്രാന്‍ഡായി വളരുന്നതിനുള്ള ബിര്‍ള ഒപസ് പെയിന്റ്‌സിന്റെ അഭിലാഷത്തെ ശക്തിപ്പെടുത്തുന്നു.

 സംസ്ഥാനത്തെ പ്രാരംഭ ഡീലര്‍ അടിത്തറയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍കേരളത്തിലെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് മികവും സൗകര്യവും ഉറപ്പാക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് പുതിയ സ്റ്റോര്‍ ലോഞ്ചുകള്‍.

തിരുവനന്തപുരം (3), കണ്ണൂര്‍ (2), വയനാട് (2), എറണാകുളം (1), തൃശ്ശൂര്‍ (1), പത്തനംതിട്ട (1) എന്നീ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ആരംഭിച്ച10പുതിയ ഫ്രാഞ്ചൈസി-ഓപ്പറേറ്റഡ് സ്റ്റോറുകള്‍ക്കൊപ്പംഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും വ്യക്തിപരമാക്കിയ സേവനങ്ങളും കേരളത്തിലുടനീളം ബ്രാന്‍ഡ് ലഭ്യമാക്കുകയും ചെയ്യുന്നു.

 ഈ വിപുലീകരണങ്ങള്‍ മേഖലയിലെ ബിര്‍ള ഒപസ് പെയിന്റ്സിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക മാത്രമല്ലസൗകര്യംനൂതനത്വംപ്രാദേശിക ഇടപെടല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്'ജീവിതം മനോഹരമാക്കുകഎന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

ഇന്‍-സ്റ്റോര്‍ പെയിന്റ് കണ്‍സള്‍ട്ടന്റുകളില്‍ നിന്ന് സൗജന്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും തങ്ങളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത നിറവും ഷേഡും തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും.

 ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ വാള്‍പേപ്പറുകള്‍ഡിസൈനര്‍ ഫിനിഷുകള്‍  പോലുള്ള എക്സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങള്‍ കൂടാതെ ബ്രാന്‍ഡിന്റെ മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും ലഭ്യമായിരിക്കും.

സംസ്ഥാനത്തെ എല്ലാ പെയിന്റിംഗ് ആവശ്യങ്ങള്‍ക്കുമായി പേഴ്‌സണലൈസ് ചെയ്തവണ്‍-സ്റ്റോപ്പ് സൊലൂഷന്‍ നല്‍കാന്‍ ഈ സ്റ്റോറുകള്‍ ലക്ഷ്യമിടുന്നു.

Advertisment