ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ഭാര്യയും ബ്രാന്‍ഡന്‍ബുര്‍ഗ് വിദ്യാഭ്യാസ മന്ത്രിയുമായ ബ്രിട്ടാ ഏണസ്ററ് തല്‍സ്ഥാനം രാജിവച്ചു. പിന്തുണയുടെ അഭാവമാണ് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി ഡീറ്റ്മാര്‍ വോയ്ഡ്കെയാണ് ഇവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സഖ്യത്തില്‍ നിന്നും ഏണസ്ററിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
/sathyam/media/post_attachments/5ux3ORygPdXylZGif4Ob.jpg)
സമീപ വര്‍ഷങ്ങളില്‍, അസോസിയേഷനുകളും പ്രതിപക്ഷവും മന്ത്രിയെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നു 200 സ്ഥിരം അധ്യാപക തസ്തികകള്‍ അഡ്മിനിസ്ട്രേറ്റീവ് സ്പെഷ്യലിസ്ററുകള്‍ക്കും സ്കൂള്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുമുള്ള സ്ഥാനങ്ങളിലേക്ക് പുനര്‍നിര്‍മ്മിക്കാനുള്ള അവരുടെ പദ്ധതിയെക്കുറിച്ച് അടുത്തിടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2017 മുതല്‍ വിദ്യാഭ്യാസ മന്ത്രി
ഏണസ്ററ് 1997 മുതല്‍ 2011 വരെ ഹാംബുര്‍ഗ് പാര്‍ലമെന്റ് അംഗവും 2014 മുതല്‍ 2017 വരെ ഷ്ലെസ്വിഗ്~ഹോള്‍സ്ററീനിലെ സ്കൂള്‍, വൊക്കേഷണല്‍ എജ്യുക്കേഷന്‍ മന്ത്രിയുമായിരുന്നു. 2017 സെപ്റ്റംബറില്‍ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.
ഇവരുടെ പിന്‍ഗാമിയായി മുന്‍ സ്റേററ്റ് സെക്രട്ടറി ഫ്രീബര്‍ഗ് മന്ത്രിയായി സ്ഥാനമേല്‍ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us