ജര്‍മനിയില്‍ ഹിന്ദു ഫെറെയ്ന്‍ വിഷു ആഘോഷിച്ചു

author-image
athira p
Updated On
New Update

കാള്‍സ്റൂഹെ : സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കണികാഴ്ചകളുമായി ജര്‍മനിയിലെ ഹിന്ദു ഫെറൈന്‍ വിഷു ആഘോഷിച്ചു.

Advertisment

publive-image

ഏപ്രില്‍ 15 ന് ശനിയാഴ്ച ബാഡ് ഷോണ്‍ബോണിലെ ഷോണ്‍ബോണ്‍ ഹാളില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, സ്ററുട്ട്ഗാര്‍ട്ട്, ഹൈഡല്‍ബെര്‍ഗ്, മാന്‍ഹൈം എന്നീ നഗരങ്ങളില്‍ നിന്നുള്ള നിരവധി മലയാളികള്‍ ഒത്തുകൂടി വിഷു കൈനീട്ടം നല്‍കിയും വിഭവസമൃദ്ധ്യമായ സദ്യയോടെയും ആഘോഷം കെങ്കേമമാക്കി.

പ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ ശാന്തിമന്ത്ര ജപം, കീര്‍ത്തന രവി, ശ്രീദേവ്, ദീപക് എന്നിവരുടെ ശാസ്ത്രീയ കച്ചേരി, കൃഷ്ണ സുജിത്ത്, ഗായത്രി, ദേവാനന്ദന, ശ്രീക്കുട്ടി, ശ്രദ്ധ ദിനില്‍ തുടങ്ങിയവരുടെ നൃത്തങ്ങള്‍, അനു മാത്യൂസ്, പ്രണവ് എന്നിവരുടെ ഗാനാലാപനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

രാജേഷ് നായര്‍, അച്യുതന്‍ വാര്യര്‍, അരുണ്‍ സോമദത്തന്‍, രാഹുല്‍ കല്ലൊരത്ത്, അഞ്ചലി ജോര്‍ജ്ജ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisment