കൊളോണ്‍ കേരള സമാജം 40ാം വര്‍ഷ ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു

author-image
athira p
New Update

കൊളോണ്‍: കൊളോണിലെ മലയാളി സമൂഹത്തിന്റെ ഹൃദയത്തുടിപ്പായി മാറി നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ കൊളോണ്‍ കേരള സമാജം 40ാം ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ലോട്ടറിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് ബ്രൂളില്‍ നടത്തി. ബ്രൂളിലെ സെന്റ് സ്റെറഫാന്‍സ് ദേവാലയ ഹാളില്‍ നടന്ന പുതുവര്‍ഷ കുടുംബസംഗമ പരിപാടിയില്‍ സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

Advertisment

publive-image

തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ ഗാനാലാപനം, ഇംഗ്ളീഷ്ഗാനം, നാടന്‍പാട്ട്, ചിന്താവിഷയം, ആശംസാപസംഗം, ചെറുകഥ, അവലോകനം തുടങ്ങിയവ കുടുംബസംഗമത്തെ കൊഴുപ്പുള്ളതാക്കി. സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. അത്താഴവിരുന്നോടെ കുടുംബസംഗമം സമാപിച്ചു.

ലോട്ടറി ടിക്കറ്റിന്റെ ആദ്യവില്‍പ്പന സമാജത്തിലെ മുതിര്‍ന്ന അംഗമായ ജെയിംസ് പിളൈ്ള സമാജം പ്രസിഡന്റ് ജോസ് പുതുശേരിയില്‍ നിന്നും ഏറ്റുവാങ്ങി. ജര്‍മനിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ടു ആന്റ് ഫ്രോ വിമാന ടിക്കറ്റാണ് ഒന്നാം സമ്മാനം. കൂടാതെ ആകര്‍ഷണീയമായ 9 സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുള്ള ലോട്ടറിയുടെ വില ടിക്കറ്റൊന്നിന് ഒരു യൂറോയാണ്. ലോട്ടറിയില്‍ സമ്മാനം നേടുന്നവര്‍ക്ക് സമാജത്തിന്റെ ജൂബിലിയോടനുബന്ധിച്ചു ഓഗസ്ററ് 16 ന് നടത്തുന്ന തിരുവോണാഘോഷത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

അടുത്തിടെ മരണത്തിലൂടെ വിടപറഞ്ഞ സമാജം അംഗങ്ങളായ ജോണി അരീക്കാട്ട്, ജോണ്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ക്ക് യോഗം ആദരാഞ്ജ്ജലിയര്‍പ്പിച്ചു.

ഷീബ കല്ലറയ്ക്കല്‍(ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി), അലക്സ് കള്ളിക്കാടന്‍(സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരാണ് സമാുത്തിന്റെ മറ്റു ഭാരവാഹികള്‍.

Advertisment