ന്യൂയോര്‍ക്ക്: ലോകത്തെ കരുത്തുറ്റ റോക്കറ്റ് എന്ന വിശേഷണവുമായി ലോഞ്ച് പാഡിലെത്തിയ സ്പേസ് എക്സ് സ്ററാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്ററര്‍ പ്രഷറൈസേഷന്‍ സിസ്ററത്തിന്റെ വാല്‍വിലെ തകരാറിനെത്തുടര്‍ന്നാണ് തീരുമാനം.
/sathyam/media/post_attachments/8RqdTEj9xFelAD780GD6.jpg)
എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പായാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായാത്. തകരാര്‍ പരിഹരിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.
സ്ററാര്‍ഷിപ് പേടകവും സൂപ്പര്‍ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്ററാര്‍ഷിപ് സംവിധാനം. പൂര്‍ണമായി സ്റെറയിന്‍ലെസ് സ്ററീലിലാണു നിര്‍മിച്ചത്. നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ കോളനിയുണ്ടാക്കാന്‍ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ഭൂമിയിലെ യാത്രയ്ക്കും ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം.
മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഭാവിയില്‍ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍. റാപ്റ്ററുകള്‍ എന്നു പേരുള്ള കരുത്തുറ്റ എന്‍ജിനുകളാണ് സ്ററാര്‍ഷിപ്പിന് ഊര്‍ജം നല്‍കുന്നത്. ഇത്തരം 33 എന്‍ജിനുകള്‍ റോക്കറ്റിലുണ്ട്. പേടകത്തില്‍ 3 റാപ്റ്റര്‍ എന്‍ജിനുകളും 3 റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us