ഇന്‍ഫോസിസ് ഓഹരി ഇടിവ്: അക്ഷതയ്ക്ക് കോടികള്‍ നഷ്ടം

author-image
athira p
New Update

ലണ്ടന്‍: ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നായാരണമൂര്‍ത്തിയുടെ മകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യയുമായി അക്ഷത മൂര്‍ത്തി അടക്കമുള്ളവര്‍ക്ക് കോടികളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്.

Advertisment

publive-image

കമ്പനിയുടെ ഓഹരികളില്‍ 9.4% ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 6.1 കോടി ഡോളറിന്റെ നഷ്ടം അക്ഷതയ്ക്കു മാത്രം വന്നിട്ടുള്ളതായാണ് കണക്ക്. കമ്പനിയില്‍ 0.94 ശതമാനം ഓഹരിയാണ് അക്ഷതയ്ക്കുള്ളത്.

ഇന്‍ഫോസിസിന്റെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് അവര്‍ 68.17 കോടി രൂപ ലാഭവിഹിതം നേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Advertisment