New Update
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ വ്ളാദിമിര്‍ കറ മുര്‍സയ്ക്ക് റഷ്യന്‍ കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
Advertisment
/sathyam/media/post_attachments/H4EYe6QDtyZ5xSFjLIOa.jpg)
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ വിമര്‍ശിച്ചതു എന്നതാണ് മുര്‍സയ്ക്കു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യദ്രോഹം, റഷ്യന്‍ സൈന്യത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ കോടതിക്കു ബോധ്യപ്പെട്ടു.
വിചാരണവേളയില്‍ ആരോപണങ്ങള്‍ മുര്‍സ നിഷേധിച്ചു. അറസ്ററും തടവറയും ഭയന്ന് പുടിന്‍ വിമര്‍ശകരായ നിരവധി ആളുകളാണ് റഷ്യ വിടുന്നത്. ഇതിനകം തന്നെ റഷ്യന്‍~ബ്രിട്ടീഷ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നിവരടക്കം നിരവധി പേരെ ജയിലിലടച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us