അയര്‍ലണ്ടില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഭവന വില കുറയുന്നു

author-image
athira p
New Update

ഡബ്ലിന്‍ : ഡബ്ലിനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രോപ്പര്‍ട്ടി വിലകള്‍ തുടര്‍ച്ചയായി രണ്ടാം മാസവും കുറഞ്ഞു. കഴിഞ്ഞ 22 മാസത്തിനിടെ ആദ്യമായി വീടുകളുടെ വിലയില്‍ അഞ്ച് ശതമാനം വിലക്കുറവുണ്ടായതെന്ന് സി എസ് ഒ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജനുവരിയിലും വില കുറയുന്നതിന്റെ സൂചനകള്‍ ലഭ്യമായിരുന്നു. പ്രോപ്പര്‍ട്ടി വിലയില്‍ 6.1 ശതമാനം വിലക്കുറവായിരുന്നു ഉണ്ടായത്. അതില്‍ നിന്നാണ് പിന്നെയും വില കുറഞ്ഞത്.

Advertisment

publive-image

ഡബ്ലിന്‍ മേഖലയിലെ എല്ലായിനം പ്രോപ്പര്‍ട്ടികളുടെയും വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1.8% കുറഞ്ഞു. അതേ സമയം ഡബ്ലിനിന് പുറത്തുള്ളവയുടെ വില മാറ്റമില്ലാതെ നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സെക്കന്റ് ഹാന്റ് വീടുകളുടെ വില വര്‍ധനവിന്റെ തോതിലും കുറവുണ്ടായി. ഇതേ തുടര്‍ന്ന് പുതിയ പ്രോപ്പര്‍ട്ടികളുടെ വില ഉയര്‍ന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു.

ഫെബ്രുവരിയില്‍ ബിസിനസ് ഇടപാടുകള്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 3,351 പ്രോപ്പര്‍ട്ടികളാണ് വാങ്ങലുകളാണ് റവന്യൂവില്‍ ഫയല്‍ ചെയ്തത്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 6.5% കുറവും ജനുവരിയെ അപേക്ഷിച്ച് 8.8% കുറവുമാണെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ 1.2 ബില്യണ്‍ യൂറോയുടെ ഇടപാടുകളാണ് നടന്നത്.ഇവയില്‍ 83ശതമാനവും നിലവിലുണ്ടായിരുന്ന വീടുകളായിരുന്നു. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് 8.4% കുറവാണിത്. 17% പുതിയ വീടുകളായിരുന്നു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.8% വര്‍ധനവാണ് പുതിയ വീടുകളുടെ കാര്യത്തിലുണ്ടായത്.

ഫെബ്രുവരി വരെയുള്ള വര്‍ഷത്തില്‍ 49,948 പ്രോപ്പര്‍ട്ടികള്‍ റവന്യൂവില്‍ ഫയല്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതില്‍ 33.4%വും ആദ്യമായി വീട് വാങ്ങിയവരായിരുന്നു, 53.8% മുന്‍ ഉടമസ്ഥരുമായിരുന്നു.ബാക്കിയുള്ള ഇടപാടുകള്‍ (12.8%) ലോക്കല്‍ അതോറിറ്റികളും ഹൗസിംഗ് ബോഡികളും ഉള്‍പ്പെട്ടതായിരുന്നു.

ഫെബ്രുവരിയില്‍, 1,166 പേര്‍ പുതിയതായി വീടുകള്‍ വാങ്ങി. 2022 ഫെബ്രുവരിയിലെലേതിനേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. ഇതില്‍ 313 പുതിയ വീടുകളായിരുന്നു. 853 (73%) നിലവിലുള്ള ിലുള്ള പ്രോപ്പര്‍ട്ടികളായിരുന്നു.ദേശീയ തലത്തില്‍ കണക്കാക്കുമ്പോള്‍ വീടുകളുടെ ശരാശരി വില 310,000 യൂറോ ആണെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഡബ്ലിന്‍ മേഖലയില്‍ ഇത് 432000 ആയിരുന്നു.ഡണ്‍ ലാഘെയര്‍ റാത്ത്ഡൗണിലെ 630,000 യൂറോയും സൗത്ത് ഡബ്ലിനില്‍ 402,000 യൂറോയുമായിരുന്നു വില. ലോംഗ്‌ഫോര്‍ഡിലാണ് ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 152,000 രേഖപ്പെടുത്തിയത്.

എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭവനവിലകളില്‍ നേരിയ വര്‍ധനവ് കാണിക്കുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനില്‍ ഭവനവിലകളില്‍ 3.2% വര്‍ധനവുണ്ടായപ്പോള്‍ തലസ്ഥാനത്തിന് പുറത്തുള്ള പ്രോപ്പര്‍ട്ടികളില്‍ വര്‍ധന 6.4% മായി.

ഒരു വര്‍ഷം മുമ്പ് വീടുകളുടെ വില ഡബ്ലിന്‍ സിറ്റിയില്‍ 0.5% ഇടിവുണ്ടായിരുന്നു.എന്നാല്‍ മറ്റെല്ലാ പ്രദേശങ്ങളിലെയും വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വിലകള്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പുതിയ വീടുകളുടെ വില 2021ലെ ഇതേ സമയത്തേക്കാള്‍ 10% കൂടുതലായിരുന്നു. മൂന്നാം പാദത്തില്‍ 9.1 ശതമാനമായിരുന്ന വിലയാണ് നേരിയ വര്‍ധന കാണിച്ചത്. എന്നാല്‍ 2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സെക്കന്റ് ഹാന്‍ഡ് വീടുകളുടെ വില മൂന്നാം പാദത്തലെ 12.6ശതമാനത്തില്‍ നിന്നും 8.3 ശതമാനമായി കുറഞ്ഞെന്നും കണക്കുകള്‍ പറയുന്നു.

Advertisment