ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുള്ള ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ അന്താരാഷ്ട്ര ഏവിയേഷന്‍ ഹബ് ആക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വെളിപ്പെടുത്തി.
/sathyam/media/post_attachments/Fz8yW4BwDjTEb4rtLepo.jpg)
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളുമായും ഡല്‍ഹി വിമാനത്താവളം അധികൃതരുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള രീതികള്‍ പരിശോധിക്കാന്‍ മൂന്ന് കക്ഷികളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കോവിഡ് അനന്തര കാലഘട്ടത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര വ്യോമയാന മേഖലകളിലുണ്ടായ ശക്തമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
നിലവില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര ഏവിയേഷന്‍ ഹബ്ബുകളില്ല. ആഭ്യന്തര സര്‍വീസ് ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും സ്വന്തമായൊരു ഹബ് ആവശ്യമാണെന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി.
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള പ്രമുഖ വിമാനക്കമ്പനികള്‍ നൂറുകണക്കിന് പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. അതിന് ആനുപാതികമായി സര്‍വീസുകളും വര്‍ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us