ജനീവ: ജനസംഖ്യയുടെ കാര്യത്തില്‍ ഈ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/jSL2Z4dUMwunREyRh3IT.jpg)
2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. ആ സമയം 142.57 കോടിയായിരിക്കും ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ഈ മാസം തന്നെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അതിന് കൃത്യത ഇല്ലാത്തത് ചൈനയിലേയും ഇന്ത്യയിലേയും സെന്‍സസ് വിവരങ്ങള്‍ക്ക് വ്യക്തയില്ലാത്തതാണെന്നും യുഎന്‍ വൃത്തങ്ങള്‍ പറയുന്നു. 2011~ലാണ് ഇന്ത്യയില്‍ ഏറ്റവും അവസാനമായി സെന്‍സസ് നടന്നത്. 2021~ല്‍ നടക്കേണ്ട സെന്‍സസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us