വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ ഒരു ജര്‍മന്‍ കമ്പനി

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജെറോം ഗോര്‍ക്കെ എന്നയാള്‍ അടുത്തിടെ തുടങ്ങിയ സ്ഥാപനമാണ് ഗ്രീന്‍ടെക്.ട്രെയ്നിങ്. ഹരിതോര്‍ജത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിനു വിഘാതമായി നില്‍ക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് പ്രധാന ലകഷ്യം.

Advertisment

publive-image

2026 ആകുന്നതോടെ രാജ്യത്ത് 240,000 വിദഗ്ധ തൊഴിലാളികളുടെ ഒഴിവ് വരുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇതു വലിയ പ്രതിസന്ധി തന്നെയാണ് നല്‍കുന്നത്. ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ഐടി വിദഗ്ധര്‍ തുടങ്ങി ഈ മേഖലയില്‍ പലതരത്തിലുള്ള വിദഗ്ധ തൊഴിലാളികളുടെ ഒഴിവുകള്‍ വര്‍ധിച്ചു വരുകയാണ്.

മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന, ഊര്‍ജ മേഖലയില്‍ വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഗ്രീന്‍ടെക്.ട്രെയ്നിങ് എന്ന സ്ഥാപനം ഒരുക്കിക്കൊടുക്കുന്നത്.

കോവിഡ് കാലത്താണ് താന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞതെന്നും അതാണ് ഇങ്ങനെയൊരു സരംഭം തുടങ്ങാന്‍ കാരണമെന്നും ഗോര്‍ക്കെ പറയുന്നു. മാധ്യമ പ്രവര്‍ത്തകനും കമ്യൂണിക്കേഷന്‍സ് വിദഗ്ധനുമായ ഗോര്‍ക്കെ ഇരുപതു വര്‍ഷം മുന്‍പ് ഓസ്ട്രേലിയയില്‍ നിന്ന് ജര്‍മനിയിലേക്കു കുടിയേറിയതാണ്.

നിലവില്‍ സോളാര്‍, വിന്‍ഡ്, ഹൈഡ്രജന്‍, ജിയോതെര്‍മല്‍ ഊര്‍ജ മേഖലകളിലായി നാല്‍പ്പത് പ്രൊഫഷനുകളില്‍ തൊഴില്‍ മേഖലകള്‍ ഗ്രീന്‍ടെക്.ട്രെയ്നിങ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നു.

Advertisment