New Update
ടോക്യോ: ബെലാറൂസില്‍ ആണവായുധങ്ങള്‍ സജ്ജീകരിക്കുമെന്ന റഷ്യയുടെ പ്രസ്താവനയെ ജപ്പാനില്‍ ചേര്‍ന്ന ജി 7 വിദേശകാര്യമന്ത്രിമാരുടെ യോഗം അപലപിച്ചു. യുഎസ്, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നിവയാണ് ജി 7 രാജ്യങ്ങള്‍./sathyam/media/post_attachments/EsuHLg9BmwV02NZzChPA.jpg)
അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യാപട്ടണമായ ബഹ്മുതില്‍ റഷ്യ കനത്ത വ്യോമാക്രമണം തുടരുകയാണ്. കനത്ത ആക്രമണം നടക്കുന്നതായി യുക്രെയ്ന്‍ ജനറല്‍ ഒലക്സാണ്ടര്‍ സിര്‍സ്കിയും സ്ഥിരീകരിച്ചു. ഡോണെട്സ്ക് മേഖലയിലെ 2 നഗരങ്ങള്‍ കൈവശപ്പെടുത്താന്‍ ബപ്മുതിന്റെ നിയന്ത്രണം ആവശ്യമാണ്.
Advertisment
കിഴക്കന്‍ മേഖലയിലെ അവ്ഡിവ്ക സന്ദര്‍ശിച്ച യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ചെറുത്തുനില്‍പ് നടത്തുന്ന സൈനികരെ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us