കീവ്: യുക്രെയ്നില്‍ റഷ്യന്‍ സൈന്യം അധിനിവേശം നടത്തിയ വിവിധ മേഖലകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ സന്ദര്‍ശനം നടത്തി.
/sathyam/media/post_attachments/pkk1igt5uPqiFCkDA6D3.jpg)
തങ്ങളുടെ പ്രദേശങ്ങളായി കൂട്ടിച്ചേര്‍ത്തുവെന്ന് റഷ്യ അവകാശപ്പെടുന്ന തെക്കന്‍ മേഖലയിലെ ഹേഴ്സന്‍, കിഴക്കന്‍ മേഖലയായ ലുഹാന്‍സ്ക് എന്നിവിടങ്ങളിലെ സേനാ മേധാവികളുമായി പുടിന്‍ ചര്‍ച്ചയും നടത്തി.
കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നറിയാന്‍ നിങ്ങളുമായി സംസാരിക്കാനാണ് എത്തിയതെന്ന് പുട്ടിന്‍ ഇവരോടു പറയുന്ന വിഡിയോ റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഹേഴ്സന്‍, സാപൊറീഷ്യ, ലുഹാന്‍സ്ക്, ഡോണെട്സ്ക് എന്നി 4 മേഖലകള്‍ അധീനതയിലാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. മരിയുപോള്‍, ൈ്രകമിയ എന്നിവിടങ്ങള്‍ മാര്‍ച്ചില്‍ പുടിന്‍ സന്ദര്‍ശിച്ചിരുന്നു.
കൂട്ടക്കുരുതിയും നാശവും കണ്ടു രസിക്കാന്‍ നടത്തിയ സന്ദര്‍ശനമാണ് പുടിന്റേതെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ വക്താവ് മിഖാലിയോ പോഡോലിയക് ആരോപിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us