സുഡാനില്‍ ആഭ്യന്തരയുദ്ധം രൂക്ഷം; മരണ സംഖ്യ മുന്നൂറ് കടന്നു

author-image
athira p
New Update

ഖര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് പിന്നിട്ടു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.

Advertisment

publive-image

24 മണിക്കൂര്‍ വെടി നിര്‍ത്തലിന് ധാരണയായിരുന്നെങ്കിലും പലയിടങ്ങളിലും ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.

ശനിയാഴ്ചയാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായത്. ഇതെത്തുടര്‍ന്ന് ആര്‍.എസ്.എഫ് പിരിച്ചുവിട്ടിരുന്നെങ്കിലും അതില്‍ ഉള്‍പ്പെട്ടവര്‍ സംഘടിതരായി തുടരുകയാണ്.

അര്‍ധസൈനിക വിഭാഗത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്‍റെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഖര്‍ത്തൂമിന്‍റെ വടക്ക്, തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. വെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തിലാണെന്നും സാഹചര്യം വളരെ മോശമാണെന്നും റെഡ് ക്രോസ് അറിയിച്ചു.

Advertisment