New Update
മുംബൈ: ആപ്പിള്‍ സിഇഒ ടിം കുക്കും സീനിയര്‍ വൈസ് പ്രസിഡന്റ് ഡിയാഡ്ര ഒബ്രിയനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/post_attachments/HiuH3XVBZTOv8lg3ra5w.jpg)
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരുവരും ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ച രണ്ടാമത്തെ സ്റ്റോര്‍ ഡല്‍ഹിയിലും തുറക്കും.
വിദ്യാഭ്യാസ രംഗവും ഡെവലപ്പര്‍മാരും മുതല്‍ നിര്‍മ്മാണവും പരിസ്ഥിതിയും വരെ, ഇന്ത്യയിലുടനീളം വളരുന്നതിനും നിക്ഷേപിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ടിം കുക്ക് കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us