ജനസംഖ്യ: രണ്ടാമതായതില്‍ ചൈനയ്ക്കു പരിഭവം

author-image
athira p
New Update

ബീജിങ്: ആഗോള ജനസംഖ്യയിലെ ഒന്നാം സ്ഥാനം നഷ്ടമായതിലുള്ള പരിഭവം മറച്ചുവയ്ക്കാതെ ചൈന. എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്നാണ് ഇന്ത്യയുടെ സ്ഥാനലബ്ധിയെക്കുറിച്ചുള്ള ചൈനയുടെ ഔദ്യോഗിക പ്രതികരണം.

Advertisment

publive-image

വികസനമുന്നേറ്റത്തിനു വേണ്ട കഴിവും വൈദഗ്ധ്യവുമുള്ള 90 കോടിയോളം ആളുകള്‍ ചൈനയില്‍ ഉള്ളപ്പോള്‍, ജനസംഖ്യയില്‍ രണ്ടാമതാകുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.

ജനങ്ങളുടെ എണ്ണത്തിനു മാത്രമല്ല, അവര്‍ എത്രമാത്രം തൊഴില്‍ നൈപുണ്യമുള്ളവരാണ് എന്ന ഘടകത്തിനും തുല്യപ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ചൂണ്ടിക്കാട്ടി.

142.57 കോടിയാണു ചൈനയിലെ ജനസംഖ്യ. ഇവരില്‍ തൊഴില്‍ ചെയ്യാവുന്ന പ്രായത്തിലുള്ളവര്‍ 90 കോടി. ഇവര്‍ ശരാശരി 10.5 വര്‍ഷം വിദ്യാഭ്യാസം നേടിയവരാണ് വാങ് പറഞ്ഞു.

Advertisment