പാരീസ്: ഈ വര്‍ഷം ലോകത്തെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ഉഷ്ണകാലമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. എല്‍നിനോ പ്രതിഭാസം തിരിച്ചുവരുന്നതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത്യുഷ്ണം അടുത്ത വര്‍ഷത്തേക്കു കൂടി നീളുമെന്നാണ് കണക്കാക്കുന്നത്.
/sathyam/media/post_attachments/ghD1qvdNfFrD0XLXSPQz.jpg)
പസഫിക് സമുദ്രത്തിനു മുകളില്‍ മൂന്നു വര്‍ഷം നിലനിന്ന ലാ നിന പ്രതിഭാസം മാറി ചാക്രികമായി തിരിച്ചുവരുന്നതാണ് എല്‍ നിനോ. ആഗോള താപനത്തിന്റെ വര്‍ധന പിടിച്ചുനിര്‍ത്താന്‍ ലാ നിന പ്രതിഭാസത്തിനു സാധിച്ചിരുന്നു. ഇതിനു വിപരീതമായിരിക്കും എല്‍ നിനോയുടെ പ്രഭാവം.
ആഗോള വ്യാപകമായി അന്തരീക്ഷ മര്‍ദം കുത്തനെ ഉയരാന്‍ എല്‍ നിനോ കാരണമാകുമെന്ന് യൂറോപ്യന്‍ യൂനിയന്റെ കോപര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവന വിഭാഗം ഡയറക്ടര്‍ കാര്‍ലോ ബ്വേന്‍ടെംപോ പറഞ്ഞു.
ആഗോള താപനിലയുടെ കണക്കെടുത്ത് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത് 2016ലാണ്. അതിനു കാരണവും എല്‍ നിനോയായിരുന്നു. എന്നാല്‍, അതിനെയും കടത്തിവെട്ടുന്ന ചൂടാണ് അടുത്ത സൈക്കിളില്‍ പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us